ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും.
ഒരുപാട് തുളസികള്‍ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളര്‍ച്ച മുരടിക്കാനേ ഇട വരുത്തൂ.
തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്
തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം വെട്ടിക്കളയുക. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച നിന്നു പോകും.