ലൈംഗികബന്ധം വ്യക്തികളുടെ ശാരീരിക- മാനിസാക ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. അതിനാൽ ലൈംഗികതയെ സംബന്ധിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സെക്സിന് മുൻപും ശേഷവും പങ്കാളികൾ തമ്മിലുള്ള ബന്ധം സെക്സിൽ പ്രതിഫലിക്കാറുണ്ട്. സെക്സിന് ശേഷം പങ്കാളികള്‍ പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.
ലവ് ഹോർമോൺ: ഓക്സിടോസിൻ എന്ന ഹോര്‍മോണ്‍ ആണ് ലവ് ഹോർമോൺ എന്ന് അറിയപ്പെടുന്നത്. സെക്സിന് ശേഷവും പങ്കാളികള്‍ പരസ്പരം ആലിംഗനം ചെയ്യുന്നത് ഓക്സിടോസിൻറെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഓരോ വ്യക്തിയുടെയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു: പങ്കാളികൾ സെക്സിന് ശേഷം ആലിംഗനം ചെയ്യുന്നത് ബിപി (രക്തസമ്മർദ്ദം) കുറയ്ക്കാൻ സഹായിക്കും. പതിവായി പങ്കാളികൾ തമ്മിൽ ഇത്തരത്തിൽ ഒരു ബന്ധം ഉണ്ടാകുന്നതിലൂടെ ഹൃദ്രോഗസാധ്യത കുറയുന്നു. ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നവർക്ക് അസുഖങ്ങള്‍ കുറവാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
സ്ട്രെസ് കുറയ്ക്കുന്നു: ഇന്നത്തെ കാലത്ത് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് സ്ട്രെസ് (സമ്മർദ്ദം). സെക്സിന് ശേഷം പങ്കാളികൾ പരസ്പരം ആലിംഗനം ചെയ്യുന്നത് മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സ്ട്രെസ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇതിന് പുറമെ ഓക്സിടോസിൻ ഉത്പാദനം വർധിക്കുകയും ചെയ്യുന്നു. പങ്കാളിയുമായുള്ള ആലിംഗനം മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും.
രോഗങ്ങൾ കുറയുന്നു: ആരോഗ്യകരമായ ലൈംഗിക ജീവിതം പിന്തുടരുന്നവരിൽ അസുഖങ്ങൾ കുറവാണെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. പങ്കാളികൾ പരസ്പരം ആലിംഗനം ചെയ്യുന്നതിലൂടെ സെറട്ടോണിൻ- ഡോപമിൻ എന്നീ ഹോര്‍മോണുകൾ ഉയരുന്നു. സെറട്ടോണിൻ- ഡോപമിൻ എന്നീ ഹോര്‍മോണുകളും ഓക്സിടോസിനും രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഇതുവഴി രോഗങ്ങളെ അകറ്റിനിര്‍ത്താൻ സാധിച്ചേക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പരസ്പരമുള്ള അടുപ്പം വർധിക്കുന്നു: സെക്സിന് ശേഷം പരസ്പരം ആലിംഗനം ചെയ്യുന്ന പങ്കാളികൾ തമ്മിലുള്ള ആത്മബന്ധം മികച്ചതായിരിക്കും. എപ്പോഴും മാനസികമായി വളരെ അടുപ്പത്തോടെ ജീവിക്കാൻ ഇത്തരത്തിലുള്ള പങ്കാളികൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക