എവിടെ ട്രാഫിക് നിയമലംഘനം കണ്ടാലും ഇനി മോട്ടോർ വാഹനവകുപ്പിന് കേസെടുക്കുവാൻ സാധിക്കും. അതിനി ഉദ്യോഗസ്ഥരുടെ സ്വന്തം പരിധിയിൽ ആയിരിക്കണം എന്നില്ല. കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഈ ഭക്ഷണങ്ങൾ കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും
ഇക്കാര്യം സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയന്റ് ആർ.ടി.ഒ., ആർ.ടി.ഒ. എന്നിവർക്കാണ് കേസെടുക്കാനുള്ള അധികാരം നൽകിയിട്ടുള്ളത്.
ദിവസവും മെഡിറ്റേഷൻ ശീലിമാക്കിക്കോളൂ: ഇതൊക്കെയാണ് ഗുണങ്ങൾ
ഏത് സ്ഥലത്ത് ട്രാഫിക് നിയമലംഘനം കണ്ടാലും കേസ് എടുക്കുവാൻ സാധിക്കുമെങ്കിലും അധികാരപരിധിക്കു പുറത്ത് വാഹനപരിശോധന നടത്താൻ ഇവർക്ക് കഴിയില്ല. അതായത്, കൊല്ലത്ത് ഹെൽമെറ്റ് ഇല്ലാതെ പോകുന്ന യാത്രക്കാരനെതിരേ അതുവഴി യാത്ര ചെയ്യുന്ന മലപ്പുറത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കേസെടുക്കാനാകും.
ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും
ട്രാഫിക് നിയമലംഘനത്തിന്റെ ഫോട്ടോയെടുത്ത് ഓൺലൈനിൽ കേസ് ചാർജ് ചെയ്യുകയാണ് ചെയ്യുക. ഇതിന്റെ സന്ദേശം വാഹന ഉടമയ്ക്ക് ഉടൻതന്നെ എസ്.എം.എസ്. ആയി ലഭിക്കും. പിഴ ഓൺലൈനിൽ അടയ്ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക