തമിഴകത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് ജ്യോതിക. മലയാളത്തിൽ സീത കല്യാണം എന്ന ജയറാം ചിത്രത്തിൽ വേഷമിട്ടിരുന്നു. എന്നാൽ ജ്യോതികയുടെ വിജയ പടങ്ങളെല്ലാം തമിഴകത്തിന് മാത്രം സ്വന്തമായിരുന്നു. മലയാളത്തിലും ഏറെ ആരാധകരുണ്ട് ജ്യോതികയ്ക്ക്. അതേസമയം, മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം എത്താനൊരുങ്ങുന്നുണ്ട് ജ്യോതിക.
ജോജു ജോര്‍ജ്ജിന്റെ ‘ഇരട്ട’ ഫെബ്രുവരി മൂന്നിന്; പ്രൊമോ ഗാനം പുറത്ത്
മമ്മുട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. അതിനിടെ സിനിമ മേഖലയിൽ നിന്ന് മറ്റൊരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. ജ്യോതിക ഹിന്ദി സിനിമയിലേയ്ക്ക് ചുവടു മാറ്റുകയാണ്.
വരന്റെ ഒപ്പം വന്നവർ വധുവിന്റെ വീട്ടിൽ വച്ച് പടക്കം പൊട്ടിച്ചു, മേപ്പയ്യൂരില്‍ കല്യാണ വീട്ടില്‍ കൂട്ടയടി
രാജ്കുമാർ റാവുവിനൊപ്പം ശ്രീ എന്ന ചിത്രത്തിന്റെ ഭാഗമാകുകയാണ് ജ്യോതിക. ജ്യോതിക തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യവസായി ശ്രീകാന്ത് ബൊല്ലയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. തുഷാർ ഹിരാനന്ദനിയാണ് സംവിധാനം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക