മഞ്ജു വാര്യരെ അറിയാവുന്നതു പോലെ തന്നെ നമുക്ക് സുപരിചിതയാണ് മഞ്ജുവിന്റെ ‘അമ്മ ഗിരിജയെയും. മഞ്ജുവിനൊപ്പം എല്ലായ്പ്പോഴും ഒരു തണൽപോലെ ആ അമ്മയെയും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു അമ്മയെ കുറിച്ചെഴുതിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ബോളിവുഡിലേയ്ക്ക് ചുവടുമാറ്റാൻ ജ്യോതിക; ‘ശ്രീ’ ഒരുങ്ങുന്നു
കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ ‘അമ്മ ഗിരിജയുടെയും അതെ പ്രായത്തിലുള്ള സുഹൃത്തുക്കളുടെയും നൃത്ത അരങ്ങേറ്റം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നത്. മഞ്ജുവിന്റെ ‘അമ്മ മുൻപും വേദികളിൽ എത്തിയിട്ടുണ്ടെങ്കിലും കൂടെയുള്ളവർ ആദ്യമായിട്ടായിരുന്നു. നൃത്തത്തിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മഞ്ജു അമ്മയ്ക്കായി കുറിച്ചത്.
രാഷ്ട്ര നിർമാണത്തിൽ 100 ശതമാനം സമർപ്പണം വേണമെന്ന് രാഷ്ട്രപതി
പ്രായം വെറും നമ്പർ മാത്രമാണെന്ന് ‘അമ്മ വീണ്ടും തെളിയിക്കുകയാണ് ചെയ്തതെന്നും ഇതെനിക്കും മറ്റുള്ള സ്ത്രീകൾക്കും വലിയ പ്രചോദനമാണെന്നും മഞ്ജു പറയുന്നു. തന്റെ 67 മത്തെ വയസിലാണ് ഗിരിജ നൃത്തം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക