ഒരു കപ്പ് ചെറിയ ഉള്ളി
4 തണ്ട് കറിവേപ്പില
2 കപ്പ് പുളി വെള്ളം
1/2 ടീസ്പൂണ്‍ കടുക്
1/4 ടീസ്പൂണ്‍ കായം
1/4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
3 ടേബിള്‍സ്പൂണ്‍ എണ്ണ
ഉപ്പ്- ആവശ്യത്തിന്
മസാല തയ്യാറാക്കാന്‍
1 ടേബിള്‍സ്പൂണ്‍ മല്ലി 1/2 ടീസ്പൂണ്‍ ജീരകം 6 ചുവന്ന മുളക് 1 കപ്പ് തേങ്ങ
തയ്യാറാക്കുന്ന വിധം
ചട്ടിയില്‍ മസാല തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ചേരുവകള്‍ ഉണക്കി വറുക്കുക. മല്ലി, ജീരകം, ചുവന്ന മുളക്, തേങ്ങ എന്നിവ നല്ലതുപോലെ വറുത്തെടുത്ത് ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ ആക്കുക. പിന്നീട് അടിയില്‍ കട്ടിയുള്ള ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിച്ച് കറിവേപ്പില ചേര്‍ക്കുക.
ഇളം തവിട്ട് നിറമാകുന്നതുവരെ ഇടത്തരം ചൂടില്‍ വഴറ്റുക. പത്ത് മിനിറ്റിന് ശേഷം പുളിവെള്ളം ഉള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വറുത്ത തേങ്ങാ പേസ്റ്റ് എന്നിവ ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി ഇളക്കി ഏകദേശം 10 മിനിറ്റ് കുറഞ്ഞ തീയില്‍ തയ്യാറാക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക