മലപ്പുറത്ത് സർക്കാരിന്റെ കെ-ഫോൺ എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും. സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഡിസംബറോടെ നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
അബുദാബിയിലെ പേഴ്സണൽ സ്റ്റേറ്റസ് ലോ ഇനി യുഎഇയിലെ എല്ലാ എമിറേറ്റുകളിലും
ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്ന 1,600 ബി.പി.എൽ കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കി സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് നൽകിയിട്ടുണ്ട്. പക്ഷെ, സർക്കാർ ഓഫീസുകളിൽ ഇനിയും ഇന്റർനെറ്റ് കണക്ഷൻ നൽകാൻ അവശേഷിക്കുന്നുണ്ട്. ഇത് പൂർത്തിയായതിനു ശേഷം മാത്രമേ വീടുകളിൽ നൽകുന്നത് പരിഗണിക്കുകയുള്ളൂ.
‘ബോംബെ സഹോദരിമാരിലെ’ സംഗീതജ്ഞ സി. ലളിത അന്തരിച്ചു
ഇപ്പോഴും ജില്ലയിൽ പലയിടത്തും കേബിൾ വലിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാനുണ്ട്. ഇതിനിടയിൽ റെയിൽവേ പാളങ്ങൾക്ക് മുകളിലൂടെ കേബിൾ വലിക്കുന്നതിനുള്ള അനുമതി വൈകുന്നതും ദേശീയപാത വികസനവും തടസം സൃഷ്ടിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണുകളിലൂടെയാണ് കെ-ഫോൺ കേബിൾ വലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക