ഗൾഫിൽ നിന്നും അടുത്തിടെയാണ് മുഹമ്മദ് നാട്ടിലെത്തിയത്. മക്കളെ സ്കൂളിൽ നിന്നും കൊണ്ടുവരുന്നതിനിടെ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് മുഹമ്മദിനെ മരണപ്പെടുകയായിരുന്നു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി പരേതനായ കോട്ടേലവളപ്പിൽ സിദ്ധിയുടെ മകനാണ് മരിച്ച മുഹമ്മദ്. 43 വയസ്സാണ്.
എന്ത് ചെയ്യുന്നുവോ അത് തുടരണമെന്ന് നസറുദ്ദീൻ ഷാ ; ഭയന്ന് ഒന്നും നിർത്തരുത്,ചെയ്തുകൊണ്ടേയിരിക്കണം ‘
മക്കളായ ഹംന ജുബിൻ, ഹയ ആയിഷ എന്നിവർക്ക് പരിക്കേറ്റു. വളയംകുളം എംവിഎം സ്കൂളിൽ നിന്ന് മക്കളെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
‘ഇതുപോലെ എന്നും ചിരിച്ചിരിക്കാൻ കഴിയട്ടെ’; ഭാവനയുടെ ഫോട്ടോയ്ക്ക് ആരാധകരുടെ മറുപടി
ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാർ ഉടനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക