അധികാരം കൈയാളുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ അത് നഷ്ടപ്പെടുമെന്നുറപ്പാണെന്ന് നടൻ നസറുദ്ധീൻ ഷാ . ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പ്രതീക്ഷ കൈവിടരുതെന്നും എന്ത് ചെയ്യുന്നുവോ അത് തുടരണമെന്നും ഷാ പറഞ്ഞു.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ അന്താരാഷ്ട്ര തിയേറ്റർ ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഭയന്ന് ഒന്നും നിർത്തരുത്,ചെയ്തുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതലമുറ നാടകരംഗത്തേക്കു കടന്നുവരുന്നതിൽ പ്രതീക്ഷയുണ്ട്. അവരുടെ ചിന്തകളും ചോദ്യങ്ങളും നാടകത്തിലൂടെ ഉന്നയിക്കുന്നുണ്ട്. അവർ പ്രതികരിക്കുന്നുമുണ്ട്.
സിനിമകളേക്കാൾ സ്വാതന്ത്ര്യം കൂടുതലാണ് നാടകങ്ങളിൽ. നാടകരംഗം ഇപ്പോഴും സജീവമാണ്. അഭിനേതാക്കളും അണിയറക്കാരും നേരിട്ടെത്തുന്ന കലയാണ് നാടകമെന്നും ലക്ഷങ്ങൾ ചെലവിട്ട് നാടകങ്ങൾ നിർമിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക