കാല് കപ്പ് ചണവിത്ത്, രണ്ട് കപ്പ് വെള്ളം, നാല് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ ചണവിത്തും വെള്ളവും എടുത്ത് വെള്ളം കട്ടിയാകാന്‍ തുടങ്ങുന്നതുവരെ തിളപ്പിക്കുക. ഒരു ജെല്‍ പോലെ ആകുന്നതുവരെ തിളപ്പിക്കുക.
ഇത് തണുപ്പിച്ച് അരിച്ചെടുത്ത് ഒരു പാത്രത്തില്‍ ശേഖരിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ജെല്‍ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. 2 മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക