ഭക്ഷണം നല്ല മാര്‍ഗ്ഗമാണ് പ്രമേഹം നിയന്ത്രിക്കുന്നതിന്. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് പച്ചക്കറികള്‍. ഇവ ആവശ്യത്തിന് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നു. എല്ലാ ഭക്ഷണത്തിലും പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.
ഉറങ്ങുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും. ഉറക്കം കുറയുന്നത് നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും പഞ്ചസാരയുടെ അളവ് ശരീരത്തില്‍ വളരെ കൂടുന്നു. രാത്രിയില്‍ ഉണ്ടാവുന്ന ഉറക്കക്കുറവ് പലപ്പോവും നിങ്ങളുടെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നു.
ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ലയിക്കുന്ന നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പലപ്പോഴും നിങ്ങളുടെ പഞ്ചസാരയുടെ ആഗിരണത്തെ പതുക്കെയാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലൂടെ നമുക്ക് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക