ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് ‘വാമനൻ’. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് ‘വാമനൻ’ പ്രദര്‍ശനത്തിനെത്തിയത്. എ ബി ബിനിൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം പ്രദര്‍ശനത്തിനെത്തി 50 ദിവസം കഴിഞ്ഞതിന്റെ ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് ‘വാമന’ന്റെ പ്രവര്‍ത്തകര്‍.
എറണാകുളം കാനൂസ് തീയറ്ററിൽ ആയിരുന്നു ചിത്രത്തിന്റെ പ്രവര്‍ത്തകരുടെ ആഘോഷം. നിർമ്മാതാവ് അരുൺ ബാബു, സംവിധായകൻ എ ബി ബിനിൽ, ദിൽഷാന ദിൽഷാദ്, ജെറി തുടങ്ങിയവർ പങ്കെടുത്തു. അരുൺ ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക