മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. തമിഴിലും തെലുങ്കിലും ഇരുവരും വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മലയാള സിനിമയിലേക്കെത്തുന്നത്. അവതാരകയായും താരം ചെറിയ പ്രായത്തിലെ തിളങ്ങിയിട്ടുണ്ട്.
ഇത് മലയാളികളുടെ സ്വന്തം അനാർക്കലി, ചിത്രങ്ങൾ പങ്കുവച്ച് താരം
ഫാസിലിന്റെ തന്നെ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് എത്തുന്നത്. എന്നാൽ പിന്നീട് വലിയൊരു ഇടവേളയാണ് താരം എടുത്തത്. മടങ്ങി വരവിൽ പക്ഷെ ഫഹദിന്റെ മറ്റൊരു മുഖമാണ് മലയാളി പ്രേക്ഷകർ കണ്ടത്. പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി ഫഹദ്. ഇരുവരും ഒന്നിച്ചെത്തിയത് അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ്. തുടർന്നാണ് ഇരുവരും വിവാഹിതരാകുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ഹനീഫിക്ക വിടപപറഞ്ഞിട്ട് പതിമൂന്ന് വർഷം
വിവാഹ ശേഷവും ഇരുവരും സിനിമകളിൽ സജീവമാണ്. ഇപ്പോഴിതാ മൊറോക്കോയിൽ വെക്കേഷൻ അടിച്ചുപൊളിക്കുകയാണ് രണ്ടുപേരും. ഇതിനോടകം തന്നെ ആരാധകർ ഇവരുടെ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക