സാധാരണയായി ഉലുവയെ നമ്മൾ മസാലയായോ അച്ചാറിലോ ചായയായോ ഒക്കെയാണ് ഉപയോഗിക്കുന്നത്. ചില ആളുകൾ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തശേഷം രാവിലെ നേരിട്ട് കഴിക്കുന്നു. പാൽ ഒരു സമ്പൂർണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുന്ന ഒന്നാണ്. എന്നാൽ എല്ലാ ദിവസവും രാത്രി ഉലുവപ്പൊടി ഇളം ചൂടുള്ള പാലിൽ കലർത്തി കഴിച്ചാൽ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കും ധാരാളം ഗുണങ്ങൾ.
പ്രതിരോധശേഷി വർദ്ധിപ്പിക്കുക
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ പാലും ഉലുവയും ഏറെ ഗുണം ചെയ്യും. ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു. ഇത് നിങ്ങളെ കാലാവസ്ഥയുടെ പ്രശ്നങ്ങളിൽ വരുന്ന അസുഖത്തിൽ നിന്നും വൈറൽ അണുബാധയിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.
നന്നായി ഉറങ്ങുക
രാത്രിയിൽ ഉറക്കമില്ലായ്മ, ഉറക്കത്തിൽ അസ്വസ്ഥത, ഇടയ്ക്കിടെ ഉണരുക തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ, രാത്രിയിൽ ഉലുവപ്പൊടി ചേർത്ത പാൽ കുടിക്കുന്നത് ഉത്തമമാണ്.
ശരീരം സ്ട്രോങ്ങ് ആക്കുക
നിങ്ങൾ ഉലുവയും പാലും ചേർത്ത് കുടിക്കുന്നത് നിങ്ങളുടെ എല്ലുകൾ, സന്ധികൾ, പേശികൾ, പല്ലുകൾ, മോണകൾ എന്നിവയെ സ്ട്രോങ്ങ് ആക്കാൻ സഹായിക്കും. ഇതോടൊപ്പം ശരീരത്തിന്റെ ബലഹീനത ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
ദഹനം നിലനിർത്തുക
നിങ്ങൾ വയറിലെ പ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കിൽ പാലും ഉലുവയും ചേർത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ദഹനക്കേട്, മലബന്ധം, ആമാശയത്തിലെ ഗ്യാസ്, വയറുവീക്കം, ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളെ തരണം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
ഹൃദയത്തെ ആരോഗ്യമുള്ളതാക്കുക
പാലും ഉലുവയും ചേർന്ന മിശ്രിതം ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായകമാണ്. കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു. ഇതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ കഴിയുമെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക