വായ്നാറ്റത്തെ ഇല്ലാതാക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇതിന് ഒരു മധുര സുഗന്ധം നിങ്ങളുടെ വായില്‍ ഉണ്ടാക്കുന്നതിന് സാധിക്കുന്നുണ്ട്. പലഹാരങ്ങളിലും മറ്റും ഇവ ധാരാളം ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള അവയില്‍ ആരോമാറ്റിക് സംയുക്തമായ അനെഥോള്‍ ആണ് നിങ്ങളുടെ വായ്നാറ്റത്തെ പ്രതിരോധിക്കുന്നത്.
പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തോടൊപ്പം തന്നെ നിങ്ങളുടെ വായ്നാറ്റത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇവ വായിലെ അണുക്കളോട് പൊരുതുകയും നിങ്ങളുടെ ശ്വാസത്തിന്റെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.
ഏലക്ക ചവക്കുന്നതും ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. മധുരപലഹാരങ്ങളിലും പലഹാരങ്ങളിലും പായസത്തിലും എല്ലാം ഏലക്ക ചേര്‍ക്കുന്നത് നമുക്കറിയാം. പെട്ടെന്ന് വായ്നാറ്റത്തെ ഇല്ലാതാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക