ഉയര്‍ന്ന തോതില്‍ പഞ്ചസാരയും, എന്നാല്‍ വളരെ താഴ്ന്ന തോതില്‍മാത്രം പോഷകമൂല്യവുമുള്ള ഒന്നാണ് മിഠായികള്‍. ഇതിലെ പഞ്ചസാരയുടെ അമിതമായ അളവ് പൊണ്ണത്തടിയ്ക്ക് കാരണമാകും. പ്രമേഹരോഗികള്‍ ഇവ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
പാലിന്റെ ഉപഭോഗം പ്രമേഹരോഗികള്‍ക്ക് അത്ര ഗുണകരമല്ല. ഇതിലെ പൂരിത കൊഴുപ്പ് ഇന്‍സുലിന്‍ പ്രതിരോധത്തെ കൂടുതല്‍ വഷളാക്കും. അതിനാല്‍ പാലിന് പകരമായി കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാനീയങ്ങള്വേണം ഉപയോഗിക്കേണ്ടത്.
പ്രമേഹരോഗികള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളാണ് ബിസ്കറ്റും സോസേജും. ഇവയുടെ കലോറിമൂല്യം വളരെ വലുതാണ്. പൂരിത കൊഴുപ്പും ഉയര്‍ന്ന തോതില്‍ സോഡിയവും ഇവയില്‍ അടങ്ങിയിരിക്കുന്നു.
ഉണക്ക മുന്തിരിയും, അതുപോലെ ഉണക്കിയെടുത്ത മറ്റ് പഴവര്‍ഗ്ഗങ്ങളും ഉയര്‍ന്ന തോതില്‍ പഞ്ചസാരയെ ഉള്‍ക്കൊള്ളുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ ഇവയെ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക