വീട്ടില്‍ സ്റ്റീമര്‍ ഉണ്ടെങ്കില്‍ അതില്‍ സോപ്പും പൊടി ഇട്ട് വസ്ത്രങ്ങള്‍ സ്റ്റീം ചെയ്ത് എടുക്കാവുന്നതാണ്. അല്ലെങ്കില്‍ വസ്ത്രങ്ങളില്‍ കറയായ ഭാഗത്ത് ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് തേച്ച് വെക്കണം. അതിനുശേഷം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അയേണ്‍ ചെയ്യുന്നത് കറകളയാന്‍ സഹായിക്കും.
വലപോലെയിരിക്കുന്ന ഒരു ബാഗില്‍ വസ്ത്രങ്ങള്‍ ആക്കി വാഷിംഗ് മെഷീനില്‍ ഇടുക. ഇതിലേയ്ക്ക് തണുത്ത വെള്ളം തുറന്നിട്ട്, കുറച്ച് സോപ്പും പൊടി മാത്രം ഇട്ട് ടൈം സെറ്റ് ചെയ്യുക. അധിക സമയം അലക്കാന്‍ ഇടാതിരിക്കുന്നതാണ് നല്ലത്. അതിനുശേഷം സ്പിന്നറില്‍ ഇടാതെ, ടവ്വല്‍ ഉപയോഗിച്ച് വസ്ത്രങ്ങളിലെ വെള്ളം കളയുന്നതാണ് നല്ലത്. അതിനുശേഷം കാറ്റ് കൊള്ളിക്കാം
മൈക്രോഫൈബര്‍ മെറ്റീരിയലാണ് നിങ്ങളുടെ വസ്ത്രമെങ്കില്‍, ഇതില്‍ കറ ആയാല്‍ ആദ്യം തന്നെ ചെറു ചൂടുവെള്ളത്തില്‍ ഇത് മുക്കി വയ്ക്കുക. അതിനുശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞ് ഇതില്‍ ലിക്വിഡ് ഡിറ്റര്‍ജന്റ് പുരട്ടാം. ഇത് കുറച്ചു നേരം ഇങ്ങനെ തന്നെ വെയ്ക്കുക. കുറച്ച് നേരം കഴിയുമ്പോള്‍ കറ മാഞ്ഞ് പോയിട്ടുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക