6 ടീസ്പൂൺ മൈദ
1/2 കപ്പ് ഡ്രൈ ഫ്രൂട്ട്
3 കപ്പ് പഞ്ചസാര
ഏലക്കായ
സഫ് റോൺ
1 ടീസ്പൂൺ ബേക്കിം പൗഡർ
2 ടേബിൾസ്പൂൺ പാൽ
4 കപ്പ് വെള്ളം
ഖോയ ഒരു പാത്രത്തിലെടുത്ത് നന്നായി കുഴയ്ക്കുക. ഇതിലേയ്ക്ക് മൈദ കൂടെ ചേർത്ത് രണ്ടും കൂടെ നന്നായി ഒരു നാലഞ്ച് മിനിറ്റ് നന്നായി കുഴച്ചെടുക്കണം. നന്നായി കുഴക്കുന്നത് മാവ് കൂടുതൽ സോഫ്റ്റ് ആകാൻ സഹായിക്കും. ഇതിലേയ്ക്ക് ഒരു നുള്ള് ഏലയ്ക്ക കൂടെ ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ബേക്കിംഗ് സോഡ കൂടെ ചേർത്തിളക്കിയ ശേഷം മാവ് ഏകദേശം 15 മിനിറ്റ് മാറ്റി വെയ്ക്കുക.
ഇനി ഇതിൽ നിറയ്ക്കാനുള്ള സ്റ്റഫിങ് തയ്യാറാക്കാൻ ഡ്രൈ ഫ്രൂട്ട്സ്, ഖോയ, കുങ്കുമം ചേർത്ത പാൽ എന്നിവ യോജിപ്പിച്ച് മാറ്റി വെയ്ക്കുക. നേരത്തെ ത്തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കി അത് ചെറുതായൊന്ന് പരത്തിയ ശേഷം അതിൽ ഡ്രൈ ഫ്രൂട്ട്സ് മിശ്രിതം നിറച്ച്, ഇത് പുറത്ത് പോകാത്ത രീതിയിൽ ഉരുട്ടിയെടുക്കുക.
ഇനി പാനിൽ എണ്ണ ചൂടാക്കിയ ശേഷം തയ്യാറാക്കിയ ജാമുൻ ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ ഫ്രൈ ചെയ്യുക. ശേഷം ഇവ തയ്യാറാക്കിയ പഞ്ചസാര പാനിയിൽ ഇട്ട് കുറച്ച് നേരം വെച്ച ശേഷം കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക