ധാരാളം വെള്ളം കുടിയ്ക്കുക്കണം. വെള്ളം ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമാണെന്ന് മാത്രമല്ല, മുലപ്പാല്‍ വര്‍ദ്ധനവിന് സഹായിക്കുകയും ചെയ്യുന്നു. ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിയ്ക്കുക.
ആദ്യമായി കുഞ്ഞിന് ഇടയ്ക്കിടെ മുലയൂട്ടുന്നത് മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കുമെന്നതാണ്. ഇത് സ്വാഭാവികമായി മുലപ്പാല്‍ വര്‍ദ്ധനവിന് കാരണമാകും. കുഞ്ഞ് വലിച്ചു കുടിയ്ക്കുന്തോറും ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായി കൂടുതല്‍ മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്നു.
ഇല വര്‍ഗങ്ങള്‍ മുലപ്പാല്‍ ഉല്പാദനത്തിന് നല്ലതാണ്. പ്രത്യേകിച്ചും മുരിങ്ങായില മുലപ്പാല്‍ ഉല്പാദനത്തിന് നല്ലതാണ്. ഇതു പോലെ ബ്രെസ്റ്റ് മസാജ് നല്ലതാണ്. ഇത് ബ്രെസ്റ്റ് മില്‍ക് ഗ്ലാന്റ് അടഞ്ഞു പോകാതെ സഹായിക്കുന്നു. പലരിലും ഈ ഗ്ലാന്റ് അടഞ്ഞ് മുലപ്പാല്‍ കെട്ടി നിന്ന് വേദനയുണ്ടാക്കുന്നു. ഇത് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ബ്രെസ്റ്റ് മസാജ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക