തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനാണ് കെ.പി.സി.സിയുടെ നിര്‍ദേശം. ബജറ്റിന് ശേഷം ചേര്‍ന്ന കെ.പി.സി.സിയുടെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്.
ജില്ലാതലത്തിലും നിയോജക മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തില്‍ ശക്തമായ പ്രചാരണം നടത്താനാണ് കെ.പി.സി.സി യോഗത്തിലെ തീരുമാനം.
ഹൈക്കോടതി നിര്‍ദേശപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്കി ഹര്‍ത്താല്‍ ആചരിക്കുന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. കൂടുതല്‍ സമരപരിപാടികള്‍ കെ.പി.സി.സി പ്രസിഡന്റ് ഇന്ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക