മലയാളികൾക്ക് നിരവധി ചിത്രങ്ങളിലൂടെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ എന്ന രീതിയിൽ മാത്രമല്ല, അതിലുപരി മികച്ച കഥാപാത്രങ്ങളിലൂടെ അഹാന പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.
അഹാനയുടെ കുടുംബത്തിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സന്തോഷങ്ങളും ആഘോഷങ്ങളും എല്ലാം പങ്കുവച്ച് ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.
‘ഗീതാ ഗോവിന്ദം’ ടീം വീണ്ടുമെത്തുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു
ഇപ്പോഴിതാ അഹാന പുതിയ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ്. ഓറഞ്ച് ജ്യൂസ് ആണ് എപ്പോഴും ഇഷ്ടം എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഓറഞ്ച് കോട്ടണിഞ്ഞ് മോഡേൺ ആയാണ് താരം എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക