ഡല്‍ഹി: ലോകവ്യാപകമായി ട്വിറ്റര്‍ പണിമുടക്കിയതായി ഉപയോക്താക്കളുടെ പരാതി. മൈക്രോ ബ്ലോഗിങ് സംവിധാനം വ്യാപകമായ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. അപ്ഡേറ്റുകള് പോസ്റ്റുചെയ്യാനോ, അക്കൗണ്ടുകള്‍ പിന്തുടരാനോ, സന്ദേശങ്ങള്‍ ആക്സസ് ചെയ്യാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കളാണ് അറിയിച്ചിരിക്കുന്നത്.
ഉപയോക്താക്കള്‍ ട്വീറ്റുകള്‍ ചെയ്യാന്‍ ശ്രമിക്കുകയും അവരുടെ ‘ട്വീറ്റ് പരിധി’യില്‍ എത്തിയതായി സന്ദേശം ലഭിക്കുകയും ചെയ്തപ്പോഴാണ് പ്രശ്നം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ട്വിറ്ററില്‍ മറ്റ് ഉപയോക്താക്കളെ പിന്തുടരാന് ശ്രമിക്കുമ്പോഴും ചിലര്‍ക്ക് പ്രശ്നമുണ്ടായി, ‘ഇപ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആളുകളെ പിന്തുടരാന് കഴിയില്ല’ എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളില്‍ ചിലര്‍ക്ക് പ്രതീക്ഷിച്ചതുപോലെ ട്വിറ്റര്‍ പ്രവര്‍ത്തിച്ചേക്കില്ല. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. വിഷയത്തില്‍ ഞങ്ങള്‍ ബോധവാന്മാരാണ് എന്ന് മാത്രമല്ല ഇത് പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുമുണ്ട്’ ട്വിറ്റര്‍ വിശദീകരണത്തില്‍ വ്യക്തമാക്കി. അതേസമയം പ്രവര്‍ത്തനം തടസപ്പെട്ടതിന്റെ കാരണങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.
ട്വിറ്റര്‍ വര്‍ഷങ്ങളായി ഒരു അക്കൗണ്ടില്‍ നിന്ന് ചെയ്യാവുന്ന ട്വീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത് പ്രതിദിനം 2,400 അല്ലെങ്കില്‍ മണിക്കൂറില്‍ 100 ആണ്. സാധാരണഗതിയില്‍ ഇത് ഉപയോക്താക്കളെ സംബന്ധിച്ച് ആവശ്യത്തിലും അധികമാണ്. ഒരു ഉപയോക്താവിന് ഒരു ദിവസം എത്ര അക്കൗണ്ടുകള്‍ പിന്തുടരാനാകും എന്നതിന്റെ പരിധി 400 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക