മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അനശ്വര മലയാളികൾക്ക് സമ്മാനിച്ചത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധനേടുന്നത്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തിയും താരം കയ്യടി നേടി. സമൂഹമാധ്യമങ്ങളിൽ സജീവമായ അനശ്വര പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
സ്ഫടികം റി റിലീസിനോട് അനുബന്ധിച്ച് വച്ചിരുന്ന ഹോർഡിങ്ങിന് അരികിൽ നിന്നുള്ള ഫോട്ടോകളാണ് അനശ്വര പങ്കുവച്ചിരിക്കുന്നത്. മുണ്ടും മടക്കിക്കുത്തി സൺ ഗ്ലാസും വച്ച് മാസായി നിൽക്കുന്ന അനശ്വരയെ ഫോട്ടോയിൽ കാണാം. “ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്..ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും… മണിയാ…പോ….”, എന്നാണ് അനശ്വര ചത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക