നേന്ത്രപ്പഴം പുഴുങ്ങി, അത് ഉടച്ച് ചൂടാറിയതിന് ശേഷം കുട്ടികള്‍ക്ക് നല്‍കുന്നത് തൂക്കം കൂട്ടുവാന്‍ സഹായിക്കും. ഇതില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
മിതമായ രീതിയില്‍ ഭക്ഷണത്തില്‍ നെയ്യും ചേര്‍ത്ത് കുട്ടിയ്ക്ക് ആഹാരം നല്‍കുന്നത് ശരീരഭാരം കൂട്ടുവാന്‍ സഹായിക്കുന്നു. ഇതില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കുട്ടിയ്ക്ക് തൂക്കം വയ്ക്കുവാന്‍ സഹായിക്കും.
പാലും പാല് ഉല്പന്നങ്ങളും തടി കൂട്ടുവാന്‍ സഹായിക്കുന്നവയാണ്. പ്രത്യേകിച്ച് തൈര്, വെണ്ണ എന്നിവയെല്ലാം. നല്ലപോലെ തൈരും ചേര്‍ത്ത് ചോറ് ഉടച്ച് കുട്ടിക്ക് നല്‍കുന്നതും തൂക്കം കൂട്ടുവാന്‍ സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക