വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ കുടുംബത്തിനുള്ള നഷ്ടപരിഹാരം 24 മണിക്കൂറിനുള്ളിൽ തന്നെ നൽകണം. നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു അപകടമുണ്ടായി 24 മണിക്കൂറിനകം നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം.
വിശ്രമം എന്നൊന്നില്ല; റിട്ടയർമെന്റ് ജീവിതം അഗതികൾക്കായി മാറ്റിവെച്ച് ഗോപാലകൃഷ്ണൻ
കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബേ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുവാനും മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘർഷം ഇല്ലാതാക്കുവാനും കേന്ദ്രത്തിലും സംസ്ഥാനത്തും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
അച്ഛന് പിന്നാലെ മകനും; പ്രണയ ദിനത്തിൽ റീ-റിലീസിനായി ഒരുങ്ങി ഹൃദയം
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ അഞ്ച് ലക്ഷവും ഗുരുതരമായ പരിക്കേൽക്കുന്ന പക്ഷം രണ്ട് ലക്ഷവും നിസാര പരിക്കിന് 25000 രൂപയുമാണ് നഷ്ടപരിഹാരം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക