വിൻസി അലോഷ്യസും ഉണ്ണിലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് രേഖ. ചിത്രത്തിന് പലഭാഗങ്ങളിൽ നിന്നും മികച്ച അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ മികച്ച അഭിപ്രായത്തോടൊപ്പം വലിയ തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതിന്റെ നിരാശ പങ്കുവയ്ക്കുകയാണ് വിൻസി.
ഇൻസ്റ്റാഗ്രാമിലൂടെ ആണ് വിൻസി അലോഷ്യസിന്റെ പ്രതികരണം. “ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും . കളിക്കുന്ന തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത്”, എന്ന് നടി കുറിക്കുന്നു.
വിൻസി അലോഷ്യസ് പങ്കുവച്ച പോസ്റ്റ്
ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ, സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു ,വല്യ സ്റ്റാർ CAST ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം. ഉള്ള തിയേറ്ററിൽ ഉള്ള ഷോസ്(1SHOW ) അത് കാണാൻ ശ്രമിക്കണം ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല . നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക