വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡായ കാപ്രിലിക് ആസിഡ് ഫംഗസ് അണുബാധയെ നശിപ്പിക്കുന്നു. ഒരു കോട്ടൺ പഞ്ഞി ഉപയോഗിച്ച് എണ്ണയുടെ നേർത്ത പാളി നഖങ്ങളിൽ പ്രയോഗിച്ച് ഒരു രാത്രി വെയ്ക്കുക.
കർപ്പൂരം, മെന്തോൾ, യൂക്കാലിപ്റ്റസ് ഓയിൽ എന്നിവ ചേർന്ന ചർമ്മത്തിൽ പുരട്ടാവുന്ന തൈലം കാൽവിരൽ നഖങ്ങളിൽ ഉണ്ടാവുന്ന ഫംഗസിനെ ചികിത്സിക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയ കർപ്പൂരവും യൂക്കാലിപ്റ്റസ് എണ്ണയും അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുമ്പോൾ മെന്തോൾ അണുബാധ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക