ലാസ് വേഗസ്: 1908ൽ പുറത്തിറങ്ങിയ ഹാർലി ഡേവിഡ്സൺ മോട്ടർ സൈക്കിളിനു വിന്റേജ് ലേലത്തിൽ റെക്കോർഡ് വില.
കഴിഞ്ഞ മാസം നടന്ന ലേലത്തിൽ 9.35 ലക്ഷം ഡോളറിനാണ് ( ഏകദേശം 7.72 കോടി രൂപ) ‘സ്ട്രാപ് ടാങ്ക്’ ഹാർലി ഡേവിഡ്സൺ വിറ്റുപോയത്. ബൈക്കിന്റെ ഇന്ധന ടാങ്കിനെ ഫ്രെയിമിനോടു ഘടിപ്പിച്ചു നിർത്തുന്ന നിക്കൽ പൂശിയ സ്റ്റീൽ ബാൻഡുകളാണ് സ്ട്രാപ് ടാങ്ക് എന്ന പേരിനാധാരം.
1908ൽ പുറത്തിറങ്ങിയ 450 സ്ട്രാപ് ടാങ്ക് മോട്ടർ സൈക്കിളുകളിൽ 12 എണ്ണം മാത്രമേ ലോകത്ത് അവേശേഷിക്കുന്നുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക