ഉണ്ണിമുകുന്ദനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കർ ആണ് ചിത്രത്തിന്റെ സംവിധായകൻ. അന്യ സംസ്ഥാനങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടി മുന്നേറിയിരുന്നു. ദേവനന്ദ, ശ്രീപഥ്, മനോജ് കെ ജയൻ, സൈജു കുറുപ്പ് എന്നിവരാണ് ഉണ്ണി മുകുന്ദനൊപ്പം വേഷമിടുന്ന മറ്റു താരങ്ങൾ.
റെക്കോഡ് നേട്ടം കൈവരിച്ച് സ്ഫടികം; മുടക്കുമുതൽ തിരിച്ചുപിടിച്ചു
കല്ലു എന്ന എട്ട് വയസ്സുകാരിയുടെ ശബരിമല ദർശനത്തിനുള്ള തീവ്രമായ ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. അടുത്തിടെയാണ് മാളികപ്പുറം നൂറു കോടി ക്ലബ്ബിൽ ഇടം നേടിയത്. ഉണ്ണി മുകുന്ദന്റെ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളേക്കാൾ മുന്നിൽ നിൽക്കുന്ന വേഷമായിരുന്നു മാളികപ്പുറത്തിലേത്.
സിംഗിളായ ജീവനക്കാർക്ക് സിംഗിളായ മേയറുടെ വാലന്റൈൻസ് സമ്മാനം
ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം കുടുംബ പ്രേക്ഷകർ ഉൾപ്പെടെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ച ചിത്രവും കൂടിയാണ് മാളികപ്പുറം. വൻ വരവേൽപ്പാണ് ചിത്രത്തിന് രാജ്യത്താകമാനം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക