മലയാളത്തിലെ കുടുംബസദസ്സുകൾ ഏറ്റെടുത്ത ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്. എക്കാലവും ഓർത്തിരിക്കുന്ന ജനപ്രിയ സിനിമകളുടെ സംവിധായകൻ എന്ന് തന്നെ ലാൽജോസിനെ വിളിക്കാം. പുതുമുഖങ്ങളെ അണിനിരത്തി പുറത്തിറക്കിയ സോളമന്റെ തേനീച്ചകളാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ലാൽജോസ് ചിത്രം.
ബറോസിന്റെ ഭാഗമാകാന്‍ മാർക്ക് കിലിയൻ; ഏറ്റവും പുതിയ അപ്ഡേറ്റുമായി മോഹന്‍ലാല്‍
ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ലാൽജോസ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് രണ്ടാംഭാവം, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശ മാധവൻ, ക്ലാസ്സ്മേറ്റ്സ് തുടങ്ങി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്. ഇപ്പോഴിതാ തന്റെ വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് ആശംസകൾ നേരുകയാണ് അദ്ദേഹം.
‘സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക’; ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ
“അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു. Leena, happy wedding anniversary, and thank you for tolerating me❤️”- ലാൽജോസ് കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക