ദിവസവും രണ്ട് നേരം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. 216 സ്ത്രീകളും 59 പുരുഷന്മാരും അടങ്ങുന്ന 275 പേരിൽ പഠനം നടത്തുകയായിരുന്നു. ഇവരിൽ പ്രീഡയബറ്റീസ് ഉണ്ടെന്ന് കണ്ടെത്തി.
പഠനത്തിന്റെ ഭാഗമായി ഇവർ മൂന്ന് മാസം ദിവസവും രണ്ട് നേരം ബദാം കഴിക്കണമെന്ന് ഗവേഷകർ നിർദേശിച്ചു. അതോടൊപ്പം അവർ ഒരേ സമയം 340 കലോറിയുള്ള മറ്റ് ഭക്ഷണങ്ങളും കഴിക്കുകയും ചെയ്തു.
മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇവരിൽ ചീത്ത കൊളസ്ട്രോൾ കുറയുകയും എച്ച്ബിഎ 1 സി അളവ് കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തി
കൗമാരക്കാരും ചെറുപ്പക്കാരും പോഷകഗുണമുള്ള ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും പ്രീഡയബറ്റിസ് മുതൽ ടൈപ്പ് -2 പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല, ദിവസേന രണ്ടു തവണ ബദാം ലഘുഭക്ഷണമായി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക