കാലിഫോർണിയ: യൂട്യൂബ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂസൻ വോജ്സിക്കി കമ്പനിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. നിലവിൽ യൂട്യൂബിൽ ചീഫ് പ്രൊഡക്റ്റ് ഓഫീസറായ ഇന്ത്യൻ-അമേരിക്കൻ നീൽ മോഹനെ കമ്പനിയുടെ പുതിയ തലവനായി നിയമിച്ചതായി അവർ പ്രഖ്യാപിച്ചു.
യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു നീൽ മോഹൻ.2008 ൽ ആണ് നീൽ മോഹൻ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യൂട്യൂബിൽ ചുമതലയേറ്റത്. മോഹൻ മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്സ് എന്നീ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. 25 വർഷത്തിന് ശേഷമാണ് സൂസൻ വോജിക്കി പടിയിറങ്ങുന്നത്.
2014 ൽ ആണ് സൂസൻ വോജിക്കി യൂട്യൂബിന്റെ സിഇഒയായി സ്ഥാനമേൽക്കുന്നത്. പരസ്യത്തിന്റെയും മാർക്കറ്റിങിന്റെയും ചുമതല വഹിച്ചിരുന്ന ഗൂഗിൾ വൈസ് പ്രസിഡന്റായിരുന്നു സൂസന് വോജിക്കി.
വ്യാഴാഴ്ച രാവിലെ യൂട്യൂബ് ജീവനക്കാർക്ക് അയച്ച കുറിപ്പിലാണ് വോജിക്കി ഇക്കാര്യം അറിയിച്ചത്. “ഇന്ന് ഏകദേശം 25 വർഷങ്ങൾക്ക് ശേഷം, യൂട്യൂബിന്റെ തലവനായ റോളിൽ നിന്ന് പിന്മാറാനും എന്റെ കുടുംബം, ആരോഗ്യം, എനിക്ക് താൽപ്പര്യമുള്ള വ്യക്തിഗത പ്രോജക്റ്റുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ അധ്യായം ആരംഭിക്കാനും ഞാൻ തീരുമാനിച്ചു,” വോജിക്കിഎഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക