പോക്സോ കേസിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പെരിന്തൽമണ്ണ സിഐക്കെതിരെയാണ് അന്വേഷണം. വിവാദമായ തേഞ്ഞിപ്പലം പോക്സോ കേസിൽ തുടർച്ചയായി ഹാജരാവാത്ത പെരിന്തൽമണ്ണ സി.ഐ സി. അലവിക്കെതിരെ പൊലീസ് വിങ്ങുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തുവാനാണ് നിർദേശം.
കുമ്പളങ്ങ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം
കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കമ്മീഷന് മുന്നിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.ബൈജുനാഥ് ആണ് ഉത്തരവിറക്കിയത്.
പെൺകുട്ടിയെ ബന്ധുക്കൾ ഉൾപ്പെടെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതി പൊലീസിന് നൽകിയതിന്റെ തെളിവെടുപ്പും തുടരന്വേഷണവും മറയാക്കി ആത്മഹത്യ ചെയ്ത കുട്ടിയെയും പരാതിക്കാരിയായ അവരുടെ മാതാവിനെയും സി.ഐ മാനസികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. അതേസമയം, ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാവ് ഇനി മുതൽ സിറ്റിങ്ങിൽ ഹാജരാവേണ്ടതില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക