ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നൽകിയത്.
അതിവേഗം 25,000 റൺസ്; തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് കോഹ്ലി
രാവിലെ പത്ത് മണിയോടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ഓട്ടോയിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഫെബ്രുവരി 28 നായിരുന്നു ഡെലിവറി ഡേറ്റ് നൽകിയിരുന്നത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക