സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എത്തിയിട്ടും വാർഷിക പദ്ധതിയിൽ പിന്നിലായി മലപ്പുറത്തെ തദ്ദേശ സ്ഥാപനങ്ങൾ. ബജറ്റിൽ വകയിരുത്തിയ 823.02 കോടിയിൽ ഇതുവരെ ചിലവഴിച്ചത് 373.75 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ദിവസം വരെ മാത്രമുള്ള കണക്കാണിത്. ആകെ 45.42 ശതമാനം മാത്രം.
ഈ മൂന്ന് പാനീയങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും
ഇനി ചിലവഴിക്കാനുള്ളതാകട്ടെ 458 കോടി രൂപ. കേവലം ഒരുമാസം കൊണ്ട് ഇത്രയും തുക ചിലവഴിക്കുക എന്നത് അപ്രായോഗികമാണ്. പദ്ധതി ചിലവഴിക്കൽ സ്ഥാനത്ത് ഏറെ മുന്നിൽ നിൽക്കുന്നത് ആലപ്പുഴ ജില്ലയാണ്. മലപ്പുറം അഞ്ചാം സ്ഥാനത്താണ്.
നിത്യവും ചായ കുടിക്കുന്നവർക്ക് ഈ ഗുണങ്ങളുമുണ്ട്
അതേസമയം, ജനറൽ പദ്ധതികൾക്കായി വകയിരുത്തിയ 443.44 കോടിയിൽ 229.55 കോടി ചെലവിട്ട് 51.77 ശതമാനമെന്ന നേട്ടം ജില്ല കൈവരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൊല്ലം ജില്ല മാത്രമാണ് മലപ്പുറത്തിന് മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക