വളർത്തു മീനുകൾ ചത്ത വിഷമം സഹിക്കാനാകാതെ വിദ്യാർഥി ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ (13) ആണ് തൂങ്ങി മരിച്ചത്.
വാർഷിക പദ്ധതിയിൽ പിന്നിലായി മലപ്പുറത്തെ തദ്ദേശ സ്ഥാപനങ്ങൾ; ഇനി ചിലവഴിക്കേണ്ടത് 458 കോടി രൂപ
വെള്ളിയാഴ്ചയാണ് സംഭവം. പ്രാവിന് തീറ്റ കൊടുക്കാൻ വാർപ്പിന് മുകളിൽ പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിത്യവും ചായ കുടിക്കുന്നവർക്ക് ഈ ഗുണങ്ങളുമുണ്ട്
റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക