പാലക്കാട് നിരോധിത പുകയില വേട്ടയിൽ പോലീസ് 75 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി. പാലക്കാട് കൊപ്പത്താണ് സംഭവം. കൊപ്പം പോലീസ് ആണ് പരിശോധന നടത്തിയത്.
ഈ മൂന്ന് പാനീയങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും
നിരോധിത പുകയില ഉത്പന്നങ്ങൾ അടങ്ങിയ ലോറി കൊപ്പം പോലീസ് പിടികൂടുകയായിരുന്നു. 102 കാർഡ്ബോർഡ് ബോക്സ്സുകളിലും, 78 ചാക്കുകളിലുമായാണ് ഉത്പന്നങ്ങൾ ഉണ്ടായിരുന്നത്.
നിത്യവും ചായ കുടിക്കുന്നവർക്ക് ഈ ഗുണങ്ങളുമുണ്ട്
കർണാടകയിൽ നിന്നും തിരുവനന്തപുരത്തേക്ക് അരിയുമായി പോയ വാഹനത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പൊതുകല്ല് സ്വദേശി ഷമീർ ആണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക