വ്യായാമത്തിനു മുന്‍പ് കാപ്പി കുടിക്കുന്നത് ഗുണകരമാണെന്ന കണ്ടെത്തലുമായി വിദഗ്ദര്‍. ജേണല്‍ ഓഫ് ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സ്പോര്‍ട്സ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ അകറ്റാന്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ
കാപ്പിയില്‍ ബി വൈറ്റമിനുകള്‍, പൊട്ടാസ്യം, മാംഗനീസ്, ഫോളേറ്റ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ കാപ്പിയ്ക്ക് കഴിയും എന്നാണ് പുതിയ കണ്ടെത്തല്‍. വ്യായാമം വൈകുന്നേരമാണ് ചെയ്യുന്നതെങ്കില്‍ കഫീന്റെ ഫലങ്ങള്‍ കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു.
എയ്റോബിക് വ്യായാമം ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് 3 മില്ലിഗ്രാം / കി.ഗ്രാം കഫീന്‍ അതായത് കടുപ്പത്തില്‍ ഒരു കാപ്പി കുടിക്കുന്നത് ഫാറ്റ് ബേണ്‍ ചെയ്യുന്ന നിരക്ക് കൂട്ടുമെന്ന് ഗ്രനാഡാ സര്‍വകലാശാലയിലെ ഫിസിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.
രാവിലെ വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
സ്പോര്‍ട്സ് താരങ്ങള്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനായി കഫീന്‍ സപ്ലിമെന്റുകള്‍ കുടിക്കാറുണ്ട്. വ്യായാമം ചെയ്യുന്ന സമയത്ത് ഓക്സിഡേഷന് വര്‍ധിപ്പിക്കാന്‍ അഥവാ കൊഴുപ്പ് കത്തിച്ചു കളയുന്നത് വര്‍ധിപ്പിക്കാന്‍ കഫീന്‍ സഹായിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു.
എയ്റോബിക് വ്യായാമം ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്‍പ് കഫീന്‍ ഉള്ളില്‍ ചെന്നാല്‍ പരമാവധി ഫാറ്റ് ബേണ്‍ ചെയ്യും എന്ന് പഠനത്തില്‍ തെളിഞ്ഞു. 32 വയസിനോടടുത്ത 15 പുരുഷന്മാരില് നടത്തിയ പഠനത്തിലാണ് കഫീന്റെ ഗുണങ്ങള്‍ കണ്ടെത്തിയത്.
അതേസമയം ഗര്‍ഭിണികളും ഉത്കണ്ഠ, ഹൈപ്പര്‍ ടെന്‍ഷന്‍, ഉറക്ക പ്രശ്നങ്ങള്‍ ഉള്ളവരും കാപ്പി ഒഴിവാക്കണമെന്ന് ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക