ന്യൂഡൽഹി: സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1,110 രൂപയായി. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വാണിജ്യ സിലിണ്ടര്‍ നിരക്കും ഉയര്‍ത്തി. 351 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2124 രൂപ നല്‍കേണ്ടി വരും. നേരത്തെ 1773 ആയിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് പാചകവാതക വില ഇപ്പോൾ കൂട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക