ബീഹാറിലെ ഖഗാരിയ ജില്ലയിലാണ് രസകരമായ സംഭവം. നീരജ് കുമാര്‍ സിംഗും റൂബി ദേവിയും 2009ലാണ് വിവാഹിതരാകുന്നത്. നാല് കുട്ടികളുടെ അമ്മയായ റൂബി തന്റെ മാതാപിതാക്കളുടെ വീടിനടുത്ത് താമസിക്കുന്ന മുകേഷ് കുമാര്‍ സിംഗുമായി പ്രണയത്തിലാകുകയും തന്റെ മൂന്ന് കുട്ടികളുമായി ഒളിച്ചോടുകയുമായിരുന്നു .
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന് അറിഞ്ഞ നീരജ് പൊലീസില്‍ പരാതി കൊടുത്തു. നീരജിന്റെ അടുത്ത് ഒരു പെണ്‍കുട്ടിയെ ഉപേക്ഷിച്ചിട്ടാണ് റൂബി ഒളിച്ചോടിയത്. ഭാര്യ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനിടയിലാണ് ഇയാള്‍ മുകേഷിന്റെ ഭാര്യയെ പരിചയപ്പെടുന്നത്.
മുകേഷിന്റെ ഭാര്യയുടെ പേരും റൂബി ദേവിയെന്നാണ്. തുടര്‍ന്ന് ഇരുവരും പരസ്പരം സംസാരിക്കുകയും ഇഷ്ടപ്പെടുകയുമായിരുന്നു. ഇവരുടെ ബന്ധം അറിഞ്ഞ വീട്ടുകാര്‍ ഈ വര്‍ഷം ഫെബ്രുവരി 18ന് ഇവരുടെ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. മുകേഷിന്റെ മൂന്ന് മക്കളെയും നീരജ് സന്തോഷത്തോടെ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക