കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ദസറ’. നാനിയാണ് ‘ദസറ’യില്‍ നായകൻ . ഇപ്പോൾ ഇതാ ‘ദസറ’യിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമാകുന്ന ‘ദസറ’യിലെ ‘ചംകീല അംഗീലേശി’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നാനിയുടെയും കീര്‍ത്തിയുടെയും നൃത്ത രംഗങ്ങള്‍ വീഡിയോയില്‍ കാണാം.
ശ്രീകാന്ത ഒഡേല ആണ് ‘ദസറ’ സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക