നടൻ അനീഷ് പോൾ സംവിധാന രംഗത്തേക്ക്. അനീഷ് സംവിധാനം ചെയ്യുന്ന അരിവാൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.
ഷൈജു ടി ഹംസ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജാനകി സുധീർ നായികയാണ് . ചിത്രീകരണം പൂർത്തിയായ അരിവാൾ ഉടൻ തിയ്യേറ്ററുകളിൽ എത്തും. പൂതുമുഖങ്ങളായ ശ്രീജ സംഘകേളി, പ്രദീപ് ശ്രീനിവാസൻ,യൂനസ്, നവനീത്, അനീഷ് പോൾ, അനിത തങ്കച്ചൻ, ജോവിതജൂലിയറ്റ്,സുമിത കാർത്തിക, ശ്രുതി, ജിത മത്തായി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ആദിവാസി സമൂഹം നേരിടേണ്ടിവരുന്ന യാതനകളും അവരുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ് അരിവാൾ ഹരിപ്പാട് ഹരിലാലാണ് രചന .
എ പി സി പ്രൊഡക്ഷൻസ് നിർമ്മാണം. അജിത് സുകുമാരൻ സംഗീത സംവിധാനവും ഗാന രചന ജയമോഹൻ കൊടുങ്ങല്ലൂരും നിർവ്വഹിക്കുന്നു. ആലാപനം രേണുക വയനാട്.ആദിവാസി ഗോത്രത്തിൽ ജനിച്ചു വളർന്ന രേണുക പാടുന്ന ആദ്യ മലയാള സിനിമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക