ഉറക്കത്തിൽ ലൈംഗിക ചിന്തകൾ ഉണരുന്നവരാണോ ? ഈ കാരണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം.
സ്വയംഭോഗം മുതൽ പൂർണമായ ലൈംഗിക ബന്ധം വരെ നിദ്രാരതിയുടെ ഭാഗമായി ഉണ്ടായെന്നു വരാമെന്ന് ഡോക്ടർമാർ പറയുന്നു .
ഉറക്കത്തിനിടയിൽ നടത്തുന്ന ലൈംഗിക പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തിക്ക് പിന്നീട് ഓർമയുണ്ടായെന്നു വരി ല്ല.
ലൈംഗികവേഴ്ചയ്ക്കിടയിൽ ഉണർന്നുപോകുകയാണെങ്കിൽ സ്ഥലകാലബോധമില്ലാതെ പരിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചെന്നും വരാം. നിദ്രാടനം പോലെ തലച്ചോറിന്റെ ഉണർവിന്റെ കേന്ദ്രങ്ങളിൽ സംഭവിക്കുന്ന തകരാറുകളാണ് നിദ്രാരതിയുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.
മറ്റ് നിദ്രാവൈകല്യങ്ങളായ ഉറക്കത്തിലെ ശ്വാസതടസ്സം, നിദ്രാടനം, കിടക്കയിൽ മൂത്ര മൊഴിക്കൽ, ദുഃസ്വപ്നങ്ങൾ എന്നിവയോടൊപ്പവും നിദ്രാരതി പ്രകടമായെന്നു വരാം. മാനസിക പിരിമുറുക്കം, സമ്മർദങ്ങൾ, ഉറക്കക്കുറവ്, മദ്യപാനം എന്നിവയൊക്കെ നിദ്രാരതിക്ക് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്.
നിദ്രാരതിക്ക് ഇരയാകേണ്ടി വരുന്നവർക്ക് ശാരീരികവും മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാറുണ്ട്. സ്വയം അറിയാതെ ഉറക്കത്തിനിടയിൽ നടത്തുന്ന ലൈംഗിക പ്രവർത്തനങ്ങള്‍ വ്യക്തികളിൽ കുറ്റബോധവും നാണക്കേടും നിരാശയും ഉണ്ടാക്കിയെന്നു വരാം.
പെരുമാറ്റ ചികിത്സ ഉൾപ്പെടെയുള്ള മനഃശാസ്ത്ര സമീപനങ്ങൾ കൂടുതൽ യാഥാർഥ്യ ബോധത്തോടെ സമീപിക്കുവാൻ സഹായിക്കും. ഒപ്പം പ്രത്യേകം രണ്ട് മുറികളിലായോ രണ്ട് കിടക്കയിലോ കിടക്കുന്നതുൾപ്പെടെയുള്ള ഭൗതിക ക്രമീകരണങ്ങളും പ്രയോജനപ്പെടുമെന്നും ഡോക്ടർമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക