ചിലരെ ഇടയ്ക്കിടെ അലട്ടുന്ന പ്രശ്നമാണ് മൂക്കിൽ നിന്നും രക്തം വരുന്നത് . ഇത്തരത്തിൽ മൂക്കിൽ നിന്ന് രക്തം വരുമ്പോൾ ഭയപ്പെടുന്നത് സ്വാഭാവികമാണ്.
ചോര പൊടിയുന്നത് അത്ര പ്രശ്നമുള്ള കാര്യമല്ല .ചെറിയ തോതിൽ മൂക്കിൽ നിന്ന് ചോര വരുന്ന സംഭവം അത്രയൊന്നും പേടിക്കേണ്ടതല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
.മൂക്കിനകത്ത ചൊറിയുന്നതും മൂക്കിൽ കൈവിരലുകൾ കടത്തുമ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം അവസരങ്ങളിൽ മൂക്കിൽ നിന്നും ചോര പൊടിയും. മൂക്കിന്റെ സിരകൾ വളരെ നേർത്തതായത് കൊണ്ട് തന്നെ വളരെ പെട്ടെന്നായിരിക്കും പരിക്കേൽക്കാനിയടാക്കുന്നത്.
ഇത്തരം അവസരങ്ങളിൽ മൂക്കിലേക്ക് കൈകൾ കടത്തുമ്പോൾ വളരെ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കും .അത് കൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട കാര്യം മൂക്കിൽ കൈവിരലുകളും മറ്റും കടത്തുമ്പോൾ വളരെ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നതാണ്.
പലപ്പോഴും പലരും വെറുതെ നിൽക്കുമ്പോൾ മൂക്കിലേക്ക് വിരലുകളിടുന്ന സ്വഭാവക്കാരുണ്ട്.മൂക്കിനകത്തുണ്ടാകുന്ന ആവരണങ്ങളും ചില നേരങ്ങളിൽ ചോര വരാനിടയാക്കാറുണ്ട്.
മൂക്കിനകത്തുണ്ടാകുന്ന ആവരണങ്ങൾ ഉണങ്ങി വരളുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. 20 -25 മിനുറ്റില്‍ അധികം രക്തം വരുന്നുണ്ടെങ്കിൽ പ്രശ്മാണ്. രക്തം വരുന്നത് നില്‍ക്കുന്നില്ലെങ്കിലും ശ്രദ്ധിക്കണം. .
പ്രതികരിക്കാൻ ഇവിടെ എഴുതുക