തെലുങ്ക് സിനിമയുടെ പ്രതീകമായി കണക്കാക്കുന്ന, സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായ രാം ചരണ്‍, മഗധീര, രംഗസ്ഥലം, യെവഡു, ആര്‍ആര്‍ആര്‍ തുടങ്ങിയ വലിയ ഹിറ്റുകളില്‍ താരം നായകനായി വേഷമിട്ടു. തെന്നിന്ത്യയില്‍ തന്നെ ഏറ്റവുമധികം ആസ്തിയുള്ള നടന്മാരില് ഒരാള്‍ കൂടിയാണ് രാംചരണ്‍. ഏകദേശം 1370 കോടിയിലേറെയാണ് രാംചരണിന്റെ ആസ്തി. നടന്റെ പ്രതിമാസ വരുമാനം 3 കോടി രൂപയില്‍ കൂടുതലാണ്. വാര്‍ഷിക വരുമാനം 30 കോടിയിലധികം വരും. ഒരു സിനിമയ്ക്ക് 15 കോടിയോളം രൂപയാണ് രാംചരണ്‍ പ്രതിഫലമായി ഈടാക്കുന്നത്.
താരം രാജമൗലിയുടെ ആര്‍ആര്‍ആറില്‍ അഭിനയിക്കാന്‍ 45 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് സൂചന. സൂം എന്റര്‍ടൈന്‍മെന്റ് പറയുന്നതനുസരിച്ച്, തന്റെ അടുത്ത ചിത്രത്തിനായി അദ്ദേഹം 100 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. രാം ചരണിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സിനിമകളില്‍ നിന്നും പരസ്യചിത്രങ്ങളില്നിന്നുമാണ്.
അഭിനയത്തിനുള്ള പ്രതിഫലം വാങ്ങുന്നതിന് പുറമെ തന്റെ സിനിമകളില്‍ നിന്നുള്ള ലാഭവിഹിതവും താരം എടുക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരു ഉല്‍പ്പന്നത്തിന്റെയോ ബ്രാന്‍ഡിന്റെയോ അംബാസഡറാകാനും പരസ്യത്തില്‍ അഭിനയിക്കാനും ശരാശരി 1.8 കോടി രൂപയാണ് രാംചരണ്‍ കൈപ്പറ്റുന്നത് എന്നാണ് വിവരം.
ആദായ നികുതി അടയ്ക്കുന്ന കാര്യത്തിലും രാംചരണ്‍ ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതിദായകരില്‍ ഒരാളാണ് രാം ചരണ്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ 25,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഒരു ബംഗ്ലാവിലാണ് രാം ചരണ്‍ താമസിക്കുന്നത്, അവിടെ അദ്ദേഹം ഭാര്യ ഉപാസന കാമിനേനി, അച്ഛന് ചിരഞ്ജീവി, അമ്മ സുരേഖ എന്നിവരോടൊപ്പമാണ് താമസം. നീന്തല്‍ക്കുളം, ടെന്നീസ് കോര്‍ട്ട്, ക്ഷേത്രം, ജിംനേഷ്യം, മത്സ്യക്കുളം തുടങ്ങി ആഡംബര സൗകര്യങ്ങള്‍ ബംഗ്ലാവിലുണ്ട്. തരുണ്‍ തഹിലിയാനിയാണ് ഹൈദരാബാദിലെ തന്റെ വീടിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 38 കോടി രൂപയാണ് ഈ ബംഗ്ലാവ് ഉള്‍പ്പെടുന്ന വസ്തുവിന്റെ മൂല്യം എന്നാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന് മുംബൈയില്‍ ഒരു ആഡംബര ബംഗ്ലാവുണ്ട്.
ചിരഞ്ജീവിയുടെ 150-ാമത്തെ ചിത്രമായ ഖൈദി നമ്പർ 150-ന്റെ പിന്നിലെ നിര്‍മ്മാണ കമ്പനിയായ ‘കൊനിഡെല പ്രൊഡക്ഷന്‍ കമ്പനി’ എന്ന ഒരു ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ ഉടമയാണ് രാംചരണ്‍. 50 കോടി ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസില്‍ 164 കോടിയിലധികം നേടി. പ്രതിദിനം അഞ്ച് മുതല്‍ എട്ട് വരെ വിമാനസര്‍വീസ് നടത്തുന്ന ട്രൂജെറ്റ് എന്ന പേരില്‍ ഒരു എയര്‍ലൈന്‍ സര്‍വീസും രാംചരണിന് സ്വന്തമായി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക