കൊളസട്രോള്‍ നിയന്ത്രണത്തിന് ഔഷധങ്ങളെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഭക്ഷണ ക്രമത്തിലെ നിയന്ത്രണം കൊണ്ടും ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകം ഉപയോഗിച്ചും നമുക്ക് കൊളസ്ട്രോള്‍ തടയാം. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മുഖ്യമായും താഴെ പറയുന്ന ഭക്ഷണങ്ങള്‍ ഒരു ശീലമാക്കിയാല്‍ മതി.
- ഈന്തപ്പഴം
കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഈന്തപ്പഴത്തില്‍ ധാരാളമായുണ്ട്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തില്‍ രക്തം വയ്ക്കാനും നല്ലതാണ്.
- ബദാം
ബദാമില്‍ അടങ്ങിയിട്ടുള്ളത് നല്ലതരം കൊഴുപ്പാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ ഓക്സീകരണത്തിന് വിധേയമാകാതിരിക്കാനും സഹായിക്കും. ഏതെങ്കിലുംകൊഴുപ്പ് ഭക്ഷണത്തിന് പകരമായോ, ഇടനേരങ്ങളിലെ ഭക്ഷണമായോ ബദാംപരിപ്പ് കഴിക്കാം.
- നെല്ലിക്ക
ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഇതുപകരിക്കും.
- അവക്കാഡോ
ദിവസവും ഒരു അവക്കാഡോപ്പഴം കഴിക്കുന്നവരുടെ ശരീരത്തിലെ കൊളസ്ട്രോള്‍ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റിംഗ് നടത്തുന്നവരെക്കാള്‍ കൂറഞ്ഞ് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത് ദിവസവും കഴിച്ചാല്‍ ശരീരത്തിലെ 17ശതമാനം കൊളസ്ട്രോള്‍ കുറയുമെന്നാണ് ആരോഗ്യവിധഗ്ദര് പറയുന്നത്.
- സംഭാരം
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല പാനീയമാണ് സംഭാരം. പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന ബെല്‍ ആസിഡുകളുടെ പ്രവര്ത്തനത്തെയാണിത് തടയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക