ബോളിവുഡിലും ഇപ്പോൾ ഹോളിവുഡിലും നിറഞ്ഞു നിൽക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡലിലെ പ്രധാന നായികയാണ് ഇപ്പോൾ പ്രിയങ്ക. ഈ സീരിസിന്റെ പ്രമോഷന് പരിപാടിയില്‍ പ്രിയങ്ക പങ്കുവച്ച ഒരു അഭിപ്രായമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
അമേരിക്കയിലെ ടെക്സാസില്‍ നടന്ന സൗത്ത് ബൈ സൗത്ത് വെസ്റ്റ് കോണ്ഫ്രന്സില് ഒരു സെഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ അഭിമുഖം എടുത്ത വ്യക്തി ഷാരൂഖ് ഖാനോട് ഒരിക്കല്‍ എന്തു കൊണ്ട് നിങ്ങള്‍ ഹോളിവുഡില്‍ പോകുന്നില്ല എന്ന ചോദ്യത്തിന് ഞാന്‍ ഇവിടെ കംഫേര്‍ട്ടാണ് എന്നാണ് ഉത്തരം നല്‍കിയത്. ഇതിനോട് പ്രിയങ്ക എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദിച്ചു.
കംഫേര്‍ട്ട് എന്നത് എനിക്ക് ബോറിംഗാണ്. ഇത് പറയുന്നത് കൊണ്ട് ഞാന്‍ അഹങ്കാരിയല്ല, എനിക്ക് ആത്മവിശ്വാസമുണ്ട്. ഞാൻ ഒരു സെറ്റിലേക്ക് നടക്കുമ്പോൾ ഞാൻ എന്താണ് അവിടെ ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാൻ ഏത് ഓഡിഷനിലും പങ്കെടുക്കും. ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്. ഒരു രാജ്യത്ത് ഞാന്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ ആ വിജയത്തിന്റെ ഭാണ്ഡം പേറി മറ്റൊരു രാജ്യത്ത് ഞാന്‍ നടക്കില്ല എന്നായിരുന്നു പ്രിയങ്കയുടെ ഉത്തരം.
ഞാൻ വളരെ പ്രൊഫഷണലാണ്. എന്റെ ചുറ്റുമുള്ള ആളുകളോട് ചോദിച്ചാൽ അവര്‍ എന്റെ പ്രൊഫഷണലിസത്തെക്കുറിച്ചാണ് പറയുക. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ അച്ഛൻ പട്ടാളക്കാരനായിരുന്നു. അദ്ദേഹം എന്നെ അച്ചടക്കത്തിന്റെ വില പഠിപ്പിച്ചു. നമ്മുക്ക് ലഭിക്കുന്ന അവസരത്തിന്റെ മൂല്യം നിസ്സാരമായി കാണരുതെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക