അഹമ്മദാബാദ് : വ്യത്യസ്തമായ സംരംഭങ്ങളിലൂടെ ജനശ്രദ്ധയാകർഷിക്കുകയും വിജയിക്കുകയും ചെയ്യുന്ന നിരവധി പേരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. അവയിലേക്ക് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ചിപ്സ് കവറുകൾ ഉപയോഗിച്ച് സൺഗ്ലാസ് നിർമിച്ച് വിജയിച്ച ഒരു യുവാവിന്റെ കഥയും ചേർത്ത് വെക്കപ്പെടുകയാണ്.
മൾട്ടിലെയേർഡ് പ്ലാസ്റ്റിക് ഇനത്തിൽപ്പെട്ട ഇത്തരം ഉൽപ്പന്നങ്ങൾ പുനർ നിർമ്മിക്കുകയും, സാംസ്കരിക്കുകയും ചെയ്യുകയെന്നത് സാമ്പത്തികപരമായി വളരെയധികം നഷ്ടം വരുന്ന കാര്യമാണ്. എന്നാൽ ഇവ ഉപയോഗശൂന്യമായതിന് ശേഷം വലിച്ചെറിയുന്നതും നല്ലതല്ല. ഈ ചിന്തയാണ് ചിപ്സ് പാക്കറ്റുകൾ എന്തുകൊണ്ട് ഉപകാരപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റിക്കൂടാ എന്ന ആശയവുമായി അനീഷ് മൽപാനി എന്ന യുവാവ് മുന്നോട്ടു വന്നത്.
1200 ചതുരശ്രയടി സ്ഥലത്ത് മൾട്ടിലെയേർഡ് പ്ലാസ്റ്റിക്കുകൾ വിഘടിപ്പിച്ചെടുക്കുന്ന ഒരു ലാബ് സ്ഥാപിക്കുകയാണ് അനീഷ് ആദ്യം ചെയ്തത്. അഹമ്മദാബാദ് സ്വദേശിയായ അനീഷ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പറക്കുമ്പോഴും സ്വന്തം നാട്ടിൽ ഒരു സംരംഭം ആരംഭിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ലാബിൽ നിന്നും അധികം ഉൽപ്പന്നങ്ങൾ നിർമിക്കാൻ കഴിയാത്തതിനാൽ, പുറത്തിറക്കുന്നത് വ്യത്യസ്തമായ എന്തെങ്കിലും ആയിരിക്കണം എന്ന തീരുമാനത്തോടെയാണ് സൺഗ്ലാസുകൾ നിർമ്മിക്കാമെന്ന ആശയത്തിലേക്ക് എത്തുന്നത്. പ്ലാസ്റ്റിക് നിർമാർജനത്തിനായി നൂതനമായൊരു മാർഗം എന്നതിനൊപ്പം ട്രെൻഡ് സെറ്റർ ആയിരിക്കുകയാണ് ചിപ്സ് പാക്കറ്റിൽ നിന്നുള്ള സൺഗ്ലാസുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക