ഇന്ത്യക്കാർക്ക് മുഴുവൻ അഭിമാനമായി മാര്‍ച്ച് 13ന് നടന്ന 95ാമത് ഓസ്കര് അക്കാദമി അവാര്‍ഡ്സില്‍ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം നേടി ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ചരിത്രം സൃഷ്ടിച്ചിരുന്നു. സംഗീത സംവിധായകൻ എം എം കീരവാണിയും ഗാന രചയിതാവ് ചന്ദ്രബോസും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഓസ്കാറിന് മുൻപ് തന്നെ ഗാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ ഗാന രചയിതാവ്. തനിക്ക് ‘നാട്ടു നാട്ടു’ഗാനം ഏറെ ഇഷ്ടമാണെന്നും ‘ആർആർആർ’ ആസ്വദിച്ചുവെന്നും ടോം ക്രൂയ്സ് തന്നോട് പറഞ്ഞതായി ആണ് ഇപ്പോൾ ഗാന രചയിതാവ് ചന്ദ്രബോസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ചന്ദ്രബോസ് ഇക്കാര്യം പങ്കുവച്ചത്. ഓസ്കർ ഉച്ച ഭക്ഷണ വേളയിലാണ് ടോം ക്രൂയ്സ് ചന്ദ്രബോസ് കൂടിക്കാഴ്ച നടന്നത്. അപ്പോഴാണ് ടോം ക്രൂയ്സ്, ‘ആര്‍ആര്‍ആറി’നെയും ‘നാട്ടു നാട്ടു’വിനെയും പുകഴ്ത്തിയതെന്ന് ചന്ദ്രബോസ് പറയുന്നു.
ഞാൻ ടോം ക്രൂയ്സിനെ കണ്ടപ്പോൾ, അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെന്നു. എന്നെ പരിചയപ്പെടുത്തി. അദ്ദേഹം പറഞ്ഞു, ‘വൗ, എനിക്ക് ആർആർആർ ഇഷ്ടമായി, നാട്ടു നാട്ടുവും ഇഷ്ടമായി. നാട്ടു എന്ന വാക്ക്, ടോം ക്രൂയ്സിനെ പോലെയുള്ള ഒരു ഇതിഹാസ നടനിൽ നിന്ന് കേൾക്കാന്‍ കഴിയുക എന്നത് വലിയ സന്തോഷം നല്കുന്ന കാര്യമാണ് എന്നും ചന്ദ്രബോസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക