യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെ പ്രവർത്തകർ തിരിഞ്ഞു. ചിലർ ക്യാമറകൾക്ക് മുന്നിൽ വന്ന്, തട്ടിമാറ്റി. ഇതിനിടെ മാധ്യമപ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി.
പൊലീസ് പല തവണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പിന്തിരിഞ്ഞില്ല. പലപ്രാവശ്യം പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേർക്ക് നേർ ഏറ്റുമുട്ടി. ഏറെ നേരം ഇവിടെ സംഘർഷസാഹചര്യം നിലനിന്നിരുന്നു.
മുഖ്യമന്ത്രി, സ്പീക്കർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ കോലവുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക